Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
മഹാകവി ജി ശങ്കരക്കുറുപ്പ് ഏർപ്പെടുത്തിയ ഗുരുവായൂരപ്പൻ ട്രസ്റ്റിന്റെ 2025-ലെ ഓടക്കുഴൽ പുരസ്കാരത്തിന് പ്രശസ്ത സാഹിത്യ വിമർശകൻ ഇ പി രാജഗോപാലൻ അർഹനായി.
2021 ഓഗസ്റ്റിൽ പ്രസിദ്ധീകരിച്ച ‘ഉള്‍ക്കഥ’ എന്ന സാഹിത്യ വിമർശന ഗ്രന്ഥത്തിനാണ് പുരസ്കാരം. 30,000 രൂപയും ശില്പവും പ്രശസ്തിപത്രവും അടങ്ങുന്നതാണ് അവാർഡ്.
ഇന്ത്യയിലെ ആദ്യ ജ്ഞാനപീഠ ജേതാവായ മഹാകവി ജി ശങ്കരക്കുറുപ്പ് തനിക്ക് ലഭിച്ച സമ്മാനത്തുകയുടെ ഒരംശം നിക്ഷേപിച്ച് രൂപീകരിച്ചതാണ് ഗുരുവായൂരപ്പൻ ട്രസ്റ്റ്. 1968 മുതൽ മലയാളത്തിലെ മികച്ച സാഹിത്യ കൃതികൾക്ക് ട്രസ്റ്റ് നൽകിവരുന്നതാണ് ഈ പുരസ്കാരം.
മഹാകവിയുടെ ചരമവാർഷിക ദിനമായ 2026 ഫെബ്രുവരി 2-ന് വൈകുന്നേരം 5 മണിക്ക് എറണാകുളം സമസ്ത കേരള സാഹിത്യ പരിഷത്ത് മന്ദിരത്തിലെ മഹാകവി ജി ഓഡിറ്റോറിയത്തിൽ വെച്ച് പുരസ്കാര സമർപ്പണ ചടങ്ങ് നടക്കും.
ചടങ്ങിൽ പ്രശസ്ത സാഹിത്യകാരനും ട്രസ്റ്റ് പ്രസിഡന്റുമായ സി രാധാകൃഷ്ണൻ അവാർഡ് സമ്മാനിക്കും.
മുന്‍ വര്‍ഷങ്ങളിലെ ഓടക്കുഴല്‍ അവാര്‍ഡ് ജേതാക്കള്‍
- 2024-ല്‍ കെ അരവിന്ദാക്ഷന്റെ ഗോപ എന്ന കൃതിക്ക്
- 2023-ല്‍ പി എന്‍ ഗോപീകൃഷ്ണന്റെ കവിത മാംസഭോജിയാണ് എന്ന കൃതിക്ക്
- 2022-ല്‍ അംബികാസുതന്‍ മാങ്ങാടിന്റെ പ്രാണവായു എന്ന കൃതിക്ക്
- 2021-ല്‍ സാറാ ജോസഫിന്റെ ബുധിനി എന്ന കൃതിക്ക്
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
