Advt: സില്‍വര്‍ലീഫ് പി എസ് സി അക്കാദമി, കോഴിക്കോട്ടെ ഏറ്റവും മികച്ച പി എസ് സി പരീക്ഷാ പരിശീലന കേന്ദ്രം Join Now: 82 81 99 22 31
2025 ഡിസംബര്‍ മാസത്തിലെ കറന്റ് അഫയേഴ്സ് പഠിക്കാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
കേരളത്തിലെ ആദ്യ രജിസ്ട്രേഷന് ഓഫീസായ അഞ്ചരക്കണ്ടിയില്‍ വച്ച് ജനുവരി 4-ന് ആയിരുന്നു ഈ വര്‍ഷത്തെ സംസ്ഥാന രജിസ്ട്രേഷന് വകുപ്പ് ദിനാചരണം.
കേരളത്തിന്റെ വികസന പ്രക്രിയയില്‍ വളരെ നിര്‍ണ്ണായകമായ പങ്കു വഹിക്കുന്ന ഒന്നാണ് രജിസ്ട്രേഷന് വകുപ്പ്. സര്‍ക്കാരിന്റെ പ്രധാന വരുമാനസ്രോതസ്സായ രജിസ്ട്രേഷന് വകുപ്പ് ജനങ്ങളുടെ സ്വത്തവകാശവും നിയമപരമായ സുരക്ഷയും ഉറപ്പാക്കുന്നുണ്ട്. ഈ വകുപ്പിന്റെ ചരിത്രത്തെകുറിച്ച് പറഞ്ഞാല്‍
ഏഷ്യയിലെ ഏറ്റവും വലിയ കറുവപ്പട്ട തോട്ടമായിരുന്ന ‘ബ്രൗണ്‍സ് പ്ലാന്റേഷന്’ സ്ഥിതി ചെയ്തിരുന്നത് അഞ്ചരക്കണ്ടിയിലാണ്. അന്ന് അവിടെയെത്തിയ മര്‍ഡോക്ക് ബ്രൗണ്‍ പ്രഭു സൈന്യത്തിന്റെ സഹായത്തോടെ സമീപപ്രദേശങ്ങള്‍ പിടിച്ചടക്കുകയും, കഴിയുന്നത്ര ഭൂസ്വത്ത് സമ്പാദിക്കുകയും ചെയ്തു.
ഭൂമിയുടെ അതിര്‍ത്തി നിര്‍ണ്ണയിക്കാനും രേഖകള്‍ തയ്യാറാക്കാനുമായി അദ്ദേഹം തന്റെ ബംഗ്ലാവില്‍ ഒരു ഓഫീസ് തന്നെ തുറന്നു. സ്വത്തുകളുടെ രേഖകള്‍ ഒപ്പിട്ട് സാക്ഷ്യപ്പെടുത്തി ഉടമസ്ഥര്‍ക്ക് കൈമാറുന്ന രീതിയാണ് നടന്നിരുന്നത്. എന്നാല്‍ തന്റെ അറിവില്ലാതെ ആ രേഖകളില്‍ കൂട്ടിച്ചേര്‍ക്കലുകള്‍ വരുത്തുന്നതായി ശ്രദ്ധയില്‍പ്പെട്ട അദ്ദേഹം പിന്നീട് അസ്സല് രേഖയുടെ ഒരു പകര്‍പ്പ് തന്റെ ഓഫീസില്‍ സൂക്ഷിക്കാനും പരിപാലിക്കാനും തുടങ്ങി.
1865 ഫെബ്രുവരി 1 ന്, ആദ്യത്തെ സര്‍ക്കാര്‍ അംഗീകൃത സബ് രജിസ്ട്രാര്‍ ഓഫീസ് മര്‍ഡോക്ക് ബ്രൗണ്‍ പ്രഭുവിന്റെ ബംഗ്ലാവില്‍ പ്രവര്‍ത്തനം ആരംഭിച്ചു. കാലക്രമേണ ബംഗ്ലാവില്‍ പ്രവര്‍ത്തിക്കുന്ന ഓഫീസില്‍ രജിസ്ട്രേഷനു വേണ്ടി വന്നവരുടെ തിരക്ക് കാരണം ഈ സ്ഥലം അദ്ദേഹം സര്‍ക്കാരിന് നല്കി.
1876 ല്‍ അവിടെ ഒരു പുതിയ കെട്ടിടം നിലവില്‍ വന്നു. ഇതാണ് കേരള സംസ്ഥാനത്തെ ആദ്യത്തെ സബ് രജിസ്ട്രി ഓഫീസായ അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസ്. നിര്‍മ്മാണത്തിലെ വിസ്മയചാതുര്യമായ ഈ കെട്ടിടത്തില്‍ തന്നെയാണ് ഇപ്പോഴും അഞ്ചരക്കണ്ടി സബ് രജിസ്ട്രാര്‍ ഓഫീസ് പ്രവര്‍ത്തിച്ചുവരുന്നത്. ഈ ഓഫീസില്‍ ആദ്യ ആധാരം രജിസ്റ്റര്‍ ചെയ്തത് 1867 ജനുവരി 4 നാണ്. അതുകൊണ്ടുതന്നെയാണ് എല്ലാ വര്‍ഷവും ജനുവരി 4 രജിസ്ട്രേഷന് ദിനമായി ആചരിക്കുന്നത്.
(രജിസ്ട്രേഷന് ദിനാചരണം ഉദ്ഘാടനം ചെയ്തു കൊണ്ട് മുഖ്യമന്ത്രി പിണറായി വിജയന് നടത്തിയ പ്രസംഗത്തില്‍ നിന്നുള്ള ഭാഗം)
Advt: ലേറ്റസ്റ്റ് തൊഴിലവസരങ്ങള്‍ അറിയാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക
